രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം

Webdunia
ചൊവ്വ, 24 മെയ് 2011 (12:00 IST)
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. ചൊവ്വാഴ്ച ഏഴ് പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.15 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം രൂപ 21 പൈസയുടെ നഷ്ടത്തോടെ 45.22/23 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

മറ്റു കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യത്തില്‍ ഇടിവ് വന്നതാണ് രൂപയ്ക്ക് ഗുണമായത്. ആഭ്യന്തരവിപണി തുടക്കത്തില്‍ നേട്ടത്തിന്റെ പാതയിലാണെന്നതും രൂപയ്ക്ക് തുണയായി.