രൂപയുടെ മൂല്യത്തില്‍ നേട്ടം

Webdunia
വെള്ളി, 27 മെയ് 2011 (10:58 IST)
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേട്ടം. വെള്ളിയാഴ്ച 10 പൈസയുടെ നേട്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.20രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് പൈസ ഉയര്‍ന്ന് 45.30/31 എന്ന നിലയിലാണ് വ്യാ‍പാരം നിര്‍ത്തിയത്.

മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് രൂപയ്ക്കും ഗുണകരമായത്. വിപണി തുടക്കത്തില്‍ നേട്ടത്തിലാണെന്നതും രൂപയ്ക്ക് കരുത്താകുന്നു.