രൂപയുടെ മൂല്യത്തില്‍ ഇടിവ്

Webdunia
ബുധന്‍, 25 മെയ് 2011 (10:35 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ബുധനാഴ്ച 10 പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.31 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപ ഒരു പൈസയുടെ നേട്ടത്തോടെ 45.21/22 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ കരുത്ത് ആര്‍ജ്ജിച്ചതാണ് രൂപയ്ക്ക് വിനയായത്. വിപണിയിലെ മോശം തുടക്കവും രൂപയ്ക്ക് തിരിച്ചടിയായി.