യൂണീടെക് ലാഭം അഞ്ചിരട്ടി കൂടി

Webdunia
ചൊവ്വ, 31 ജൂലൈ 2007 (15:09 IST)
യൂണിടെക് ഇന്‍ഡസ്ട്രീസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റാദായത്തില്‍ അഞ്ചിരട്ടി വര്‍ധന കൈവരിച്ചതായി റിപ്പോര്‍ട്ട്. ഈയിനത്തില്‍ കമ്പനി 371 ശതമാനം വര്‍ദ്ധനയാണ് കൈവരിച്ചത്.

ഇക്കാലയളവിലെ കമ്പനിയുടെ അറ്റാദായം 347.83 കോടി രൂപയായി ഉയര്‍ന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 73.92 കോടി രൂപയായിരുന്നു.

കമ്പനിയുടെ ഇക്കാലയളവിലെ മൊത്ത വരുമാനമാവട്ടെ 158 ശതമാനം കണ്ട് ഉയര്‍ന്ന് 788.73 കോടിയായി. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 306.21 കോടി രൂപയായിരുന്നു.