അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ വിലവരുന്ന 40 പവന്റെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കാസര്‍കോട് തെക്കില്‍ സ്വദേശിയില്‍ നിന്നുമാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.
ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരനായ ബഷീര്‍ രണ്ടുകാലുകളിലും സ്റ്റിക്കറൊട്ടിച്ചനിലയിലാണ് സ്വര്‍ണം ഒളിപ്പിച്ചെത്തിയത്.
എക്‌സ്‌റേ പരിശോധനയ്ക്ക് ശേഷം നടത്തിയ ദേഹപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളുടെ പേരില്‍ കസ്റ്റംസ് അധികൃതര്‍ കേസെടുത്ത് കോടതിയില്‍ ഹാജരാക്കും.