മോസര്‍ ബിയര്‍ 2000 കോടി നിക്ഷേപിക്കും

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2007 (14:02 IST)
സി.ഡി, ഡിവിഡി നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ പ്രശസ്തമായ മോസര്‍ ബിയര്‍ കമ്പനി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 2,000 കോടി രൂപാ നിക്ഷേപിക്കാന്‍ തയാറെടുക്കുന്നു. കമ്പനി മാനേജിംഗ് ഡയറക്|ടര്‍ ദീപക് പുരി വെളിപ്പെടുത്തിയതാണിക്കാര്യം.

കോണ്‍ഫെഡാറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച കണക്‍ട് 2007 എന്ന സമ്മേളനത്തില്‍ സംസാരിക്കവേയാണ് പുരി വിവരം വെളിപ്പെടുത്തിയത്.

തമിഴ്നാട്ടിലാണ് കമ്പനി ഇത് സംബന്ധിച്ച പ്രവര്‍ത്തനം ആരംഭിക്കുന്നത്. പുതിയ സംരംഭത്തിന്‍റെ തുടക്കമെന്നോണമായിരിക്കും 2000 കോടി രൂപാ നിക്ഷേപിക്കുന്നത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. 4,000 ഓളം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിക്കാന്‍ ഈ സംരംഭത്തിലൂടെ കഴിയുമെന്നും പുരി കൂട്ടിച്ചേര്‍ത്തു.