മൊബൈല്‍ കോള്‍ നിരക്ക് വര്‍ധിപ്പിക്കും

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2013 (20:07 IST)
PRO
PRO
മൊബൈല്‍ ഫോണ്‍ കോള്‍ നിരക്ക് മിനിറ്റില്‍ 6 മുതല് 10 പൈസവരെ വര്‍ധിപ്പിക്കും. പരീക്ഷണാര്‍ത്ഥം കഴിഞ്ഞ മാസങ്ങളില്‍ വരുത്തിയ നേരിയ വര്‍ധനവ് കോളുകളുടെ എണ്ണത്തെ ബാധിക്കാത്ത പശ്ചാത്തലത്തിലാണ് സ്വകാര്യ കമ്പനികളുടെ പുതിയ തീരുമാനം. 10 മുതല്‍ 15 ശതമാനം വരെ വര്‍ധന ഉണ്ടാകും.

ലോകത്ത് ഏറ്റവും കുറഞ്ഞ മൊബൈല്‍ നിരക്ക് ഈടാക്കുന്നത് ഇന്ത്യയിലാണെന്നാണ് ഇന്ത്യന്‍ കമ്പനികളുടെ അവകാശ വാദം. ഓഫറുകള്‍ മാറ്റി നിര്‍ത്തിയാല്‍ സാധാരണ ഗതിയില്‍ മിനിറ്റിന് 60 പൈസ മുതല്‍ എഴുപതു പൈസ വരെയാണ് മൊബൈല്‍ സേവനദാതാക്കള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.

എന്നാല്‍ ചെറുകിട സേവനദാതാക്കള്‍ വമ്പന്മാരുടെ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞ് നില്‍കുകയാണ്. നിലവിലെ നിരക്ക് വര്‍‌ദ്ധിപ്പിക്കുന്നത് ഉപഭോക്താക്കളുടെ എണ്ണം വര്‍ധപ്പിക്കുന്നതിനുള്ള നീക്കങ്ങളെ പിന്നോട്ടടിക്കുമെന്നാണ് വിലയിരുത്തല്‍.