മുഖ്യ പലിശനിരക്കുകളില്‍ മാറ്റമില്ല

Webdunia
ചൊവ്വ, 31 ജൂലൈ 2012 (11:47 IST)
PRO
PRO
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണ - വായ്പാ നയം പ്രഖ്യാപിച്ചു. മുഖ്യ പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല.

റിപ്പോ നിരക്ക് എട്ട് ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് ഏഴ് ശതമാനമാണ്. കരുതല്‍ ധനാനുപാതം (സി‌ആര്‍‌ആര്‍) 4.75 ശതമാനമായി തുടരും.

പണപ്പെരുപ്പം ഉയരുത്ത തുടരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ പലിശനിരക്കുകള്‍ കുറയ്ക്കാതിരുന്നത്.