ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം കുറയ്ക്കാനാകുമെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്. ലോക്‍സഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്- പ്രധാനമന്തി പറഞ്ഞു.
അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഭക്‍ഷ്യവിലപ്പെരുപ്പത്തില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഫെബ്രുവരി 12ന് അവസാനിച്ച ആഴ്ച്ചയില്‍ ഭക്‍ഷ്യവിലപ്പെരുപ്പ നിരക്ക് 11.05 ശതമാനത്തിലെത്തി.