ഭെല്ലിന് 1000 കോടിയുടെ കരാര്‍

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2007 (09:52 IST)
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭെല്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഭാരത് ഹെവി ഇലക്‍ട്രിക്കല്‍‌സ് ലിമിറ്റഡ് 1,000 കോടി രൂപയ്ക്കുള്ള കരാര്‍ നേടി. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ (എന്‍.ടി.പി.സി.) നിന്നാണ് ഭെല്‍ ഈ കരാര്‍ നേടിയത്.

തമിഴ്നാട്ടിലെ ചെന്നൈക്കടുത്ത് എന്നൂരില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന വള്ളുര്‍ താപ വൈദ്യുത നിലയത്തിലേക്ക് ജനറേറ്റര്‍, ടര്‍ബൈന്‍ എന്നിവ സ്ഥപിക്കുന്നതിനാണ് ഈ കരാര്‍.

എന്നൂരിലെ ഈ പദ്ധതി എന്‍.റ്റി.പി.സി യും തമിഴ്നാട് വൈദ്യുതി ബോര്‍ഡും സംയുക്തമായാണ് നടപ്പാക്കുന്നത്.

500 മെഗാ വാട്ട് വീതം ശേഷിയുള്ള ജനറേറ്ററുകള്‍ നിര്‍മ്മിച്ച് സ്ഥാപിക്കുന്നതിനുള്ള കരാര്‍ അടുത്തിടെയാണ് ഭെല്‍ നേടിയത്. ഝജ്ജാര്‍, കോഡെര്‍മ, ദുര്‍ഗാപൂര്‍ സ്റ്റീല്‍ പ്ലാന്‍റ് എന്നിവിടങ്ങളിലാണ് ഈ കരാറുകള്‍ പ്രകാരം ജനറേറ്ററുകള്‍ സ്ഥാപിക്കുന്നത്.