ബ്ലാക്‍ബെറിക്ക് വന്‍ നഷ്ടം

Webdunia
വെള്ളി, 30 മാര്‍ച്ച് 2012 (13:14 IST)
PRO
PRO
ബ്ലാക്‍ബെറി നിര്‍മ്മാണക്കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന് (റിം) വന്‍ നഷ്ടം. നാലാം പാദത്തില്‍ ബ്ലാക്‍ബെറി 12.50 കോടി ഡോളര്‍ നഷ്ടം നേരിട്ടു.

കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ കമ്പനി 418 കോടി ലാഭം നേടിയിരുന്നു. 2011-12 വര്‍ഷത്തില്‍ കമ്പനിയുടെ ലാഭവും ഇടിഞ്ഞിട്ടുണ്ട്. കമ്പനിയുടെ ലാഭം 116 കോടി ഡോളറായിട്ടാണ് കുറഞ്ഞത്.

ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ് എന്നിവയില്‍ നിന്ന് ബ്ലാക്ബെറിക്ക് കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്.