ബാംഗ്ലൂരില്‍ ഇനി 15 ദിവസം കഴിയാനുള്ള വെള്ളം മാത്രം

തിങ്കള്‍, 20 മെയ് 2013 (16:52 IST)
ബാംഗ്ലൂരില്‍ അതിരൂക്ഷമായ ജലക്ഷാമം. വരും ദിവസങ്ങളില്‍ കുടിവെള്ളം പോലും ലഭിക്കില്ലെന്ന ആശങ്കയിലാണ് ജനങ്ങള്‍. അടുത്ത 15 മുതല്‍ 18 ദിവസം വരെ കഴിയാനുള്ള വെള്ളം മാത്രമേയുള്ളൂ എന്നാണ് മുനിസിപ്പല്‍ അധികൃതര്‍ നഗരത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ബാംഗ്ലൂര്‍ വളരുന്നതിനോടൊപ്പം തന്നെ ജലക്ഷാമവും വര്‍ധിച്ചുവരികയാണ്. കാവേരി നദിയ്ക്ക് പുറമെ ടിജി ഹാല്ലി റിസര്‍വോയറും ബാംഗ്ലൂരിന്റെ ജല സ്രോതസ്സാണ്. എന്നാല്‍ ബാംഗ്ലൂരിലെ ജലക്ഷാമത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇവയ്ക്കൊന്നും കഴിയുന്നില്ല.

മൈസൂരും കൊടും വരള്‍ച്ചയുടെ പിടിയിലാണ്. മണ്‍സൂണില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ബാംഗൂര്‍ നിവാസികള്‍ ഇപ്പോള്‍.

വെബ്ദുനിയ വായിക്കുക