ബജറ്റില്‍ 99.8 കോടി രൂപയുടെ പദ്ധതികള്‍ കൂടി

Webdunia
വ്യാഴം, 14 ജൂലൈ 2011 (16:09 IST)
PRD
PRO
സംസ്ഥാന ബജറ്റില്‍ 99.8 കോടി രൂപയുടെ പദ്ധതികള്‍ കൂടി അനുവധിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ ഭരണ - പ്രതിപക്ഷ ഭേദമന്യേ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ബജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയതായി ധനമന്ത്രി കെ എം മാണി അറിയിക്കുകയായിരുന്നു. നിയമസഭയില്‍ നടന്ന ബജറ്റ്‌ ചര്‍ച്ചയുടെ സമാപനത്തിലാണ്‌ മന്ത്രി ഇക്കാര്യമറിയിച്ചത്‌.

വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ചയ്ക്ക് മുമ്പ് ധവളപത്രം പുറത്തിറക്കും. ബജറ്റില്‍ ഏതെങ്കിലും ജില്ലക്ക് കുറവ് വന്നിട്ടുണ്ടെങ്കില്‍ അത് നികത്തും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മാണി അറിയിച്ചു. ക്ഷേത്ര സുരക്ഷയ്ക്കായി വകയിരുത്തിയ ഒരു കോടി രൂപ അപര്യാപ്തമാണെന്നു സുപ്രീംകോടതി ഇന്നു വിമര്‍ശിച്ചിരുന്നു.

പുതുതായി പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍...


തിരുവനന്തപുരം നഗരവികസന പദ്ധതികള്‍ക്കായി 30 കോടി രൂപ വകയിരുത്തി.

ശബരിമലയില്‍ ഹെല്‍ത്ത് പാക്കെജ് കൂടി ഉള്‍പ്പെടുത്തും.

ആറ്റുകാല്‍ ക്ഷേത്ര വികസനത്തിന്‌ 12 കോടി വകയിരുത്തി.

തദ്ദേശസ്വയംഭര സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കും.

മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കും. ഇതിലേക്കായി അഞ്ച് കോടി രൂപ വകയിരുത്തി.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരില്‍ മാളയില്‍ സ്‌റ്റേഡിയം . ഇതിലേക്കായി രണ്ട് കോടി രൂപ വകയിരുത്തി.

മിഠായി തെരുവ് പൈതൃക തെരുവാക്കും.