ഫേസ്‌ബുക്കില്‍ ഇന്ത്യക്കാര്‍ക്ക് അവസരം

Webdunia
ബുധന്‍, 28 മാര്‍ച്ച് 2012 (15:41 IST)
PRO
PRO
ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടായ്മാ സൈറ്റായ ഫേസ്ബുക്കില്‍ ഇന്ത്യക്കാര്‍ക്ക് അവസരം. അമേരിക്കയിലെ ഒഴിവുകള്‍ നികുത്തിനായാണ് ഫേസ്‌ബുക്ക് ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ തേടുന്നത്.

ആഗോള കമ്പനികള്‍ ഇന്ത്യന്‍‌ വിഭാഗങ്ങളില്‍ ഇന്ത്യക്കാരെ നിയമിക്കാറുണ്ടെങ്കിലും അമേരിക്കയില്‍ നേരിട്ട് നിയമിക്കുന്നത് അപൂര്‍വമാണെന്നാണ് തൊഴില്‍ മേഖലയിലെ വിദഗ്ഗ്ധര്‍ പറയുന്നത്.

ഒരു ഇന്ത്യന്‍ മാധ്യമത്തിലാണ് ഫേസ്ബുക്ക് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ തേടുന്നതായി പരസ്യം വന്നത്. ആദ്യഘട്ട പരീക്ഷയില്‍ ജയിക്കുന്നവരെ ടെലിഫോണ്‍ ഇന്റര്‍വ്യൂ നടത്തും. തിരുച്ചിറപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍വ്യൂസ്ട്രീറ്റുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഉദ്യോഗാ‍ര്‍ഥികള്‍ക്ക് ഓണ്‍‌ലൈന്‍ ടെസ്റ്റ് നടത്തുക. ചിക്കാഗോ, അയര്‍ലാന്‍ഡിലെ ഡൂബ്ലിന്‍, ന്യൂ‍യോര്‍ക്ക്, സീറ്റില്‍ എന്നിവടങ്ങളിലെ ഓഫീസുകളിലേക്കാണ് ഫേസ്ബുക്ക് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ തേടുന്നത്.