സ്മാര്‍ട്ട് ഫോണെന്ന് പറയുമ്പോള്‍ തന്നെ സാസംഗിനെക്കുറിച്ച് പറയാതെ മുന്നോട്ട് പോവാനാവില്ല. ആന്‍ഡ്രോയിഡും ടച്ച് സ്ക്രീനും കുറഞ്ഞ വിലയും ഒന്നിച്ചപ്പോള്‍ യുവജനങ്ങള്‍ കയ്യില്‍ഏറ്റുവാങ്ങിയതാണ് ഗാലക്സി വൈ എന്ന 3 ഇഞ്ച്കാരനെ.
ഗ്യാലക്സി ബോക്സ് തുറക്കുമ്പോള്‍...
* ഗ്യാലക്സി വൈ ഹാന്‍ഡ്സെറ്റ് * 2ജിബി മൈക്രോ കാര്‍ഡ് * ചാര്‍ജര്‍ * മൈക്രോ യു എസ് ബി കേബിള്‍ * വാറ്ന്റി കാര്‍ഡ്
ഒറ്റ നോട്ടത്തില്‍ ഒരു നല്ല ലുക്കാണ് ഫോണ്‍ തരുന്നത്. ഫോണിന്റെ റൌണ്ട് കോര്‍ണറുകള്‍ ഇപ്പോള്‍ ഫാഷന്‍ മാറിയെന്ന് ചിലര്‍ പറയുമായിരിക്കും. പക്ഷേ ചെറിയ കൈകളുള്ളവര്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് സുഗമമായി ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും.
പവര്‍/ലോക്ക് ബട്ടണ്‍ ഫോണിന്റെ വലത് വശത്താണ് വോളിയം ബട്ടണ്‍ ഇടത് വശത്തും ഇവ രണ്ടും സുഖകരമായി ഉപയോഗിക്കാന്‍ കഴിയും മുകള്‍ വശത്തായി ഒരു യുഎസ്ബി പോര്‍ട്ടുമുണ്ട്. 2 മെഗാ പിക്സല്‍ ക്യാമറയാണ് പിന്നിലുള്ളത്. വലതു വശത്തായാണ് പവര്‍ ബട്ടണുള്ളത്.
97.5 ഗ്രാം മാത്രമാണ് ഈ ഫോണിനു ഭാരമുള്ളത്. ഗ്യാലക്സി വൈയില്‍ ഓപ്പറേറ്റിംഗ് സിസറ്റം ജിഞ്ചര്‍ ബ്രെഡാണ്. ആന്‍ഡ്രോയിഡ് പ്രോഗ്രാമുകളുടെ വലിയ ഒരു ശേഖരം തന്നെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് എന്ന സൈറ്റില്‍ ചെന്നാല്‍ കാണാന്‍ സാധിക്കും. വിനോദവും വിജ്ഞാനവും പകരുന്ന ആയിരക്കണക്കിന് ആപ്ലിക്കേഷനുകളാണ് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലുള്ളത്.ലാപ്ടോപ്പുകള്‍ പോലുള്ള ഗാഡ്ജെറ്റുകളുമായി കണക്ട് ചെയ്യുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യുമെന്നുള്ളതാണ് ഇതിന്റെ മറ്റൊരു നല്ല വശം.
ചില പ്രശ്നങ്ങള്‍
മുന്‍വശത്തു ക്യാമറയില്ല. പിന്നെ മെസേജ് ടൈപ്പ് ചെയ്യാന്‍ വലിയ വിരലുകളുള്ളവര്‍ ആദ്യം കുറച്ച് ബുദ്ധിമുട്ടും പ്രത്യേകിച്ചു ആണുങ്ങള്‍ക്ക് വിരലുകള്‍ അല്‍പ്പം വലിപ്പമുണ്ടെങ്കില്‍ നേരെ പിടിച്ച് ടൈപ്പ് ചെയ്യാന്‍ പറ്റില്ല. കാരണം ഒന്നാമര്‍ത്തിയാല് രണ്ട് കീകള്‍ പ്രെസ്സ് ആകും. സ്വൈപ്പ് കീബോര്‍ഡ് ഇതിന് ചെറിയ ആശ്വാസമാകും
ഇതില്‍ ജിപിആര്‍എസ് വഴി മുഴുവന്‍ സമയവും ഓണ്‍ലൈന്‍ ആയാല്‍ ബാറ്ററി ഒരു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കില്ല. ഇന്റേണല്‍ മെമ്മറിയുടെ കുറവാണ് ഈ ഫോണ്‍ നേരിടുന്ന മറ്റൊരു പ്രശ്നം ടെമ്പിള്‍ റണ്‍ പോലുള്ള ഗെയിമുകള്‍ കളിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് കുറച്ച് ബുദ്ധിമുട്ട് നേരിടേണ്ടി വരും.