പിരാമല്‍ വില്‍പ്പന വാര്‍ത്ത നിഷേധിച്ചു

Webdunia
ഞായര്‍, 8 ഫെബ്രുവരി 2009 (11:33 IST)
പിരാമല്‍ ഹെല്‍ത്ത് കെയറിനെ ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്സോ ഏറ്റെടുക്കാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. 1.5 ബില്യന്‍ ഡോളര്‍ വിലയ്ക്ക് കമ്പനിയെ ഗ്ലാക്സോ വാങ്ങാന്‍ പോവുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

സനോഫി അവെന്തിസ് തുടങ്ങിയ ഫാര്‍മ പ്രധാനികളും പിരാമലിനെ ലക്‍ഷ്യമിടുന്നതായും വില്‍പ്പനയെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളായി എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ വില്‍പ്പന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കമ്പനി ഡയറക്ടര്‍ അറിയിച്ചു. കമ്പനി സ്വന്തം വ്യാപാര നേട്ടങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നും വിപണനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നും കമ്പനി ഡയറക്ടര്‍ പറഞ്ഞു.