പാലുല്‍പ്പാദനത്തില്‍ ആന്ധ്രപ്രദേശ്‌ മുന്നില്‍

Webdunia
ബുധന്‍, 23 ഏപ്രില്‍ 2014 (10:22 IST)
PRO
PRO
രാജ്യത്തിന്റെ പാലുല്‍പ്പാദനത്തില്‍ ആന്ധ്രപ്രദേശ്‌ മുന്നില്‍. മാത്രമല്ല ആളോഹരി ലഭ്യതയുടെ വളര്‍ച്ചയുടെയും കാര്യത്തിലും ആന്ധ്രപ്രദേശ്‌ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. 2006മുതല്‍ വ്യവസായ വാണിജ്യ സംഘടനകളുടെ വേദിയായ അസോചം നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ ഉള്ളത്.

2006 മുതല്‍ അഞ്ചുവര്‍ഷം പാലുത്പാദനത്തില്‍ 41 ശതമാനവും ആളോഹരി ലഭ്യതയില്‍ 36 ശതമാനവും വര്‍ധന ഉണ്ടായെന്നു അസോചത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദന രാജ്യമായ ഇന്ത്യയില്‍ പാലുത്പാദനത്തില്‍ 19% വര്‍ധനയാണ് ഇക്കാലത്തുണ്ടാണ്ടായത്‌.

പ്രതിവര്‍ഷം 11 ലക്ഷം ടണ്‍ പാലുത്പാദിപ്പിക്കുന്ന ആന്ധ്രയ്ക്ക്‌ ലോകത്തില്‍ മൂന്നാംസ്ഥാനമാണുള്ളത്‌. എന്നാല്‍ പ്രതിദിന ആളോഹരി ഉപഭോഗം യുഎന്‍ ശരാശരിയായ 279 ഗ്രാമിലും താഴെയാണ്‌. 252 ഗ്രാമാണ്‌ ഇന്ത്യയിലെ പാല്‍ ഉപഭോഗം.

ആന്ധ്ര കൂടാതെ രാജസ്ഥാന്‍(28%), കേരളം(24.8%), കര്‍ണാടകം (24%), ഗുജറാത്ത്‌(23.7%) തുടങ്ങിയ സംസ്ഥാനങ്ങളും പാലുത്പാദന വളര്‍ച്ചയില്‍ മുന്‍നിരയിലാണ്‌.