പഴ്സിനുള്ളില്‍ സൂക്ഷിക്കാവുന്ന കമ്പ്യൂട്ടറുമായി ഇന്‍റല്‍

Webdunia
ബുധന്‍, 8 ജനുവരി 2014 (15:56 IST)
PRO
മെമ്മറി കാര്‍ഡിന്റെ വലിപ്പത്തില്‍ പേഴ്സിനുള്ളില്‍ ഒളിപ്പിക്കാവുന്ന കമ്പ്യൂട്ടറുമായി ഇന്‍റല്‍. ലാസ് വെഗാസില്‍ നടക്കുന്ന രാജ്യാന്തര 'കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ' യിലാണ്, 'എഡിസണ്‍' എന്ന ഈ ഗാഡ്ജറ്റ് അവതരിപ്പിക്കപ്പെട്ടത്.

ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കുഞ്ഞന്‍ കമ്പ്യൂട്ടറില്‍വൈഫൈ, ബ്ലൂടൂത്ത് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം ആപ്പ് സ്‌റ്റോറുമായി ബന്ധിപ്പിക്കുകയുമാകാം.

22 നാനോ മീറ്റര്‍ ഡ്യുവല്‍കോര്‍ പിസിയാണിത്. ആപ്പ് ഡവലപ്പര്‍മാരെ ലക്ഷ്യംവെച്ചുള്ളതാണ് എഡിസണ്‍ പിസിയെന്ന് കര്‍സാനിക് അറിയിച്ചു.