നോക്കിയയില്‍ വന്‍‌ നികുതി വെട്ടിപ്പ്

Webdunia
വ്യാഴം, 10 ജനുവരി 2013 (10:18 IST)
PRO
PRO
പ്രമുഖ മൊബൈല്‍ കമ്പനിയായ നോക്കിയയില്‍ വന്‍‌ നികുതി വെട്ടിപ്പ് കണ്ടെത്തി. ആദയ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് നോക്കിയയുടെ ഇന്ത്യയിലുള്ള കമ്പനിയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയത്.

ഫിന്‍ലന്‍ഡിലെ മാതൃകമ്പനിക്കു നല്‍കിയ റോയല്‍റ്റി തുകയുടെ നികുതി കിഴിക്കിലിലാണ് ക്രമക്കേട്‌ കണ്ടെത്തിയത്‌. ശ്രീപെരുമ്പുതൂരിലെ ഫാക്ടറിയിലും മറ്റിടങ്ങളിലുമായി ചൊവ്വാഴ്ച ആദായനികുതി വകുപ്പ്‌ റെയ്ഡ്‌ നടത്തിയിരുന്നു.

പ്രത്യക്ഷ- പരോക്ഷ നികുതി ബാധ്യതകള്‍ മറികടക്കാനായി അക്കൗണ്ടിംഗ്‌ രീതികളിലും ബിസിനസ്‌ രീതിയിലും മാറ്റം വരുത്തിയതായി ബോധ്യമായിട്ടുണ്ടെന്ന്‌ ആദായനികുതി വകുപ്പ്‌ വ്യക്തമാക്കി. നോക്കിയ അധികൃതരില്‍ നിന്ന്‌ ആദായനികുതി വകുപ്പ്‌ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌.