ഡെല്ലിന്റെ അറ്റവരുമാനത്തില്‍ വര്‍ധന

Webdunia
ബുധന്‍, 18 മെയ് 2011 (21:02 IST)
കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്ലിന്റെ അറ്റവരുമാനത്തില്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 945 മില്യണ്‍ ഡോളറായിട്ടാണ് അറ്റവരുമാനം വര്‍ധിച്ചത്.

കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 341 ഡോളര്‍ ആയിരുന്നു അറ്റവരുമാനം. അതേസമയം വരുമാനത്തില്‍ ഒരു ശതമാനം വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്.

വരുമാനം 15.01 ബില്യണ്‍ ഡോളറായിട്ടാണ് വര്‍ധിച്ചത്. മുന്‍‌വര്‍ഷം ഇത് 14.87 ബില്യണ്‍ ഡോളര്‍ ആയിരുന്നു.