ട്വിറ്ററിനെ സ്വന്തമാക്കാന്‍ ആപ്പിള്‍

Webdunia
ശനി, 28 ജൂലൈ 2012 (14:25 IST)
PRO
PRO
ആപ്പിള്‍ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിച്ച് ട്വിറ്ററിന്റെ മുഖ്യ ഓഹരി പങ്കാളിയാകാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്.

ടിറ്ററിന്റെ ഓഹരികള്‍ സ്വന്തമാക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ ചര്‍ച്ച നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിളിന്റെ ഐപാഡിലും ഐഫോണിലും ട്വിറ്റര്‍ ഫീച്ചറികള്‍ ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്കുമായി ഇപ്പോള്‍ നല്ല ബന്ധത്തിലല്ലാത്ത ആപ്പിള്‍ ട്വിറ്ററിലൂടെ സോഷ്യല്‍ മീഡിയല്‍ സജീവമാകാനാണ് പദ്ധതിയിടുന്നത്.