ഇന്‍ഫോസിസിന്റെ ഡയറക്ടറും എച്ച് ആര്‍ വിഭാഗം മേധാവിയുമായ ടി വി മോഹന്‍ദാസ് പൈ തല്‍സ്ഥാനങ്ങള്‍ രാജിവച്ചു. ജൂണ്‍ 11ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തോടെ ഇന്‍ഫോസിസ് വിടാനാണ് മോഹന്‍ദാസ് പൈയുടെ തീരുമാനം.
നിലവിലെ സിഒഒ ആയ എസ് ഡി ഷിബുലാല്‍ സിഇഒ ആകുന്നതോടെ പൈ സിഒഒ സ്ഥാനത്തെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഭാവിയില്‍ ഇന്‍ഫോസിസിന്റെ സിഇഒ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന ആളുമാണ് മോഹന്‍ദാസ് പൈ.
ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഈ മാസം 30ന് യോഗം ചേരും.