ടിക്കറ്റ് റദ്ദാക്കുന്നതിലൂടെ റെയില്‍‌വേയ്ക്ക് വന്‍ വരുമാനം

Webdunia
ശനി, 30 ജൂണ്‍ 2012 (13:59 IST)
PRO
PRO
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ റദ്ദ് ചെയ്യുന്നതിലൂടെ റെയില്‍‌വേയ്ക്ക് കിട്ടുന്നത് വന്‍ വരുമാനം. നോര്‍ത്തേണ്‍ റെയില്‍‌വേയ്ക്ക് മാത്രം ഏപ്രിലില്‍ ടിക്കറ്റ് റദ്ദ് ചെയ്തതിലൂടെ ലഭിച്ചത് 37.10 കോടി രൂപയാണ്. മേയില്‍ ടിക്കറ്റ് റദ്ദ് ചെയ്തതിലൂടെ ലഭിച്ചത് 33.43 കോടി രൂപയാണ്.

ജനുവരിയിലും ഫെബ്രുവരിയിലും ടിക്കറ്റ് റദ്ദ് ചെയ്തതിലൂടെ 30 കോടിയിലധികം രൂപ ലഭിച്ചെന്നാണ് റെയില്‍‌വേ അധികൃതര്‍ പറയുന്നത്.

റെയില്‍‌വേയ്ക്ക് 2005- 2011 കാലയളവില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് റദ്ദ് ചെയ്തതിലൂടെ മാത്രം 750കോടി രൂപയാണ് ലഭിച്ചത്. ദിവസവും സാധാരണ ടിക്കറ്റുകളും റദ്ദ് ചെയ്യപ്പെടുന്നതിലൂടെയുള്ള വരുമാനവും ഇതിനുപുറമേ ലഭിച്ചിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ റദ്ദ് ചെയ്താല്‍ 20 രൂപ കുറച്ചാണ് റെയില്‍‌വേ പണം മടക്കി നല്‍കാറുള്ളത്.