ചൈനയിലെ ഫാക്ടറി ടൊയോട്ട അടച്ചുപൂട്ടി

Webdunia
ശനി, 19 ജൂണ്‍ 2010 (14:50 IST)
PRO
ലോകത്തിലെ എറ്റവും വലിയ വാഹനനിര്‍മാതാക്കളായ ടൊയോട്ട കോര്‍പറേഷന്‍ ചൈനയിലെ പ്രധാന ഫാക്ടറി അടച്ചുപൂട്ടി. തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്നാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ടൊയോട്ടയുടെ ചൈനയിലുള്ള ഏറ്റവും വലിയ ഫാക്ടറിയാണ് ബീജിംഗിന് സമീപം ടിയാന്‍‌ജിനുള്ള ഫാക്ടറി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവിടെനിന്നുള്ള ഉല്‍‌പ്പാദനം നിര്‍ത്തിയത്.

മൂന്ന് അസംബ്ലി ലൈനുകളുള്ള ടിയാന്‍‌ജിന്‍ ഫാക്ടറിയില്‍ നിന്ന് 4,20000 വാഹനങ്ങളാണ് പ്രതിവര്‍ഷം ഉല്‍‌പ്പാദിപ്പിച്ചിരുന്നത്. തൊഴില്‍തര്‍ക്കം മൂലം പ്രമുഖ വാഹന നിര്‍താക്കളായ ഹോണടയുടെ ഫാക്ടറിയും ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു.

എന്നാല്‍ ഹോണയിലെ തൊഴിലാളികളുമായി മാനേജ്‌മെന്‍റ് ധാരണയിലെത്തിയിട്ടുണ്ടെന്നും തൊഴിലാളികള്‍ തിങ്കളാഴ്ച ജോലിക്കുമെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഹോണ്ട വക്താവ് പറഞ്ഞു. ഒരാഴ്ചയായി ഹോണ്ട ഫാക്ടറിയില്‍ തൊഴിലാളികള്‍ സമരത്തിലായിരുന്നു. അതേസമയം സമരം തുടരുന്നത് ഉല്‍‌പ്പാദന ചെലവ് കുറഞ്ഞ രാജ്യമെന്ന ചൈനയുടെ വ്യാവസായിക പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചേക്കുമെന്ന് സര്‍ക്കാരിന് ഭയമുണ്ട്.