ചെറുകിട ‘കിരാന’ ഉടമകള്‍ - ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കായി പുതിയ ഉപഭോക്തൃ വിഭാഗം

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2012 (19:58 IST)
നിങ്ങളുടെ തൊട്ടടുത്ത തെരുവിലുള്ള ഹൈപ്പര്‍‌മാര്‍ക്കറ്റില്‍ നിന്നുള്ള ഉത്പന്നം തന്നെയാകാം നിങ്ങളുടെ അടുത്തുള്ള കിരാന സ്റ്റോറില്‍ നിന്ന് ഒരുപക്ഷേ നിങ്ങള്‍ വാങ്ങുന്നത്. ഓഫറുകളും ഇളവുകളും ലഭിക്കുന്നതിനായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കുകയും അവിടെ നിന്ന് അവര്‍ നല്‍കുന്ന വലിയ മാര്‍ജിന്‍ സ്വീകരിക്കുകയും ചെയ്തതായി നിരവധി കിരാന ഉടമകള്‍ സമ്മതിച്ചിട്ടുണ്ട്. ഔറംഗബാദില്‍ ഒരു സ്റ്റോര്‍ ഉദ്ഘാടനസമയത്ത് റിലയന്‍സ് റീട്ടെയിലിലെ വാല്യു റീട്ടെയില്‍ ശൃംഖലയുടെ സി ഇ ഒ ആയ റോബ് സിസല്‍ രണ്ട് ഉപഭോക്താക്കളില്‍ നിന്നാണ് ഇക്കാര്യം മനസിലാക്കിയത്. എന്തുകൊണ്ടാണ് അവരുടെ കിരാന സ്റ്റോര്‍ ഓണര്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഒരു മൊത്തവ്യാപാര സ്റ്റോറിലേക്ക് എത്തുന്നത് എന്നറിയാന്‍ തങ്ങള്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു എന്ന് അവര്‍ വ്യക്തമാക്കി. ഈ ആകാംക്ഷ ശമിപ്പിക്കാനായി അവര്‍ ആ സ്റ്റോര്‍ സന്ദര്‍ശിച്ചപ്പോള്‍ റിലയന്‍സ് മാര്‍ട്ട് നല്‍കുന്ന ഇളവുകളിലും ഓഫറുകളിലും അവര്‍ സംതൃപ്തരായി.

ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ റിലയന്‍സ് റീട്ടെയിലിലെ വാല്യു റീട്ടെയില്‍ ശൃംഖലയുടെ സി ഇ ഒ ആയ റോബ് സിസല്‍ എപ്പോഴും ശ്രദ്ധിക്കുന്നു. അത് വ്യവസായ വിജയത്തിന്‍റെ ഒരു താക്കോലായും അദ്ദേഹം പരിഗണിക്കുന്നു. ഉപഭോക്താക്കളെ അടുത്തുള്ള ഭക്ഷണശാലയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കൊപ്പം ലഘുഭക്ഷണം കഴിച്ചുകൊണ്ട് അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയ സന്ദര്‍ഭങ്ങള്‍ പോലുമുണ്ട്. ഉപഭോക്താക്കളെ മനസിലാക്കുന്നതിനുള്ള സിസലിന്‍റെ ശ്രമങ്ങള്‍ എപ്പോഴും ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ പോലും സങ്കീര്‍ണമായ ഒരു പ്രശ്നം പരിഹരിക്കാനായതായി അദ്ദേഹം മനസിലാക്കുന്നു.

റിലയന്‍സ് മാര്‍ട്ട് ഒഴികെയുള്ള മിക്ക ഹൈപ്പര്‍മാര്‍ക്കറ്റുകളിലും എപ്പോഴും അസാധാരണമായ തിരക്ക് അനുഭവപ്പെടുന്നതിനുള്ള പ്രധാന കാരണം കിരാന ഷോപ്പുടമകള്‍ ഇത്തരത്തിലുള്ള ഓഫറുകളും ഇളവുകളും തേടിയെത്തുന്നതാണ്. എഫ് എം സി ജി(ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ്)യ്ക്കുള്ള ഓഫറുകളേക്കാള്‍ അവര്‍ തേടുന്നത് മറ്റ് തരത്തിലുള്ള ഓഫറുകളാണ്. വാര്‍ഷിക ഇളവുകള്‍ മുതല്‍ ആഴ്ചയിലുള്ള ഇളവുകള്‍ വരെ അവര്‍ ലക്‍ഷ്യമിടുന്നുണ്ട്. ശീതീകരിച്ച, തിങ്ങിനിറഞ്ഞ മാളുകളില്‍ പലതും ഇത്തരത്തിലുള്ളതാണ്.

മുംബൈ ബോറിവാലിയിലെ പടിഞ്ഞാറന്‍ നഗരപ്രാന്തത്തില്‍ സ്റ്റോര്‍ നടത്തുന്ന ഗണേഷ് പാട്ടീല്‍ താന്‍ 80000 രൂപയുടെ ഷോപ്പിംഗ് നടത്തിയപ്പോള്‍ ഇളവുകളില്‍ നിന്ന് ലഭിച്ച വന്‍ലാഭത്തെക്കുറിച്ച് അവകാശപ്പെടുന്നു. മറ്റൊരിടത്തുനിന്ന് വാങ്ങുമ്പോള്‍ വെറും 9% മാത്രം മാര്‍ജിന്‍ ഇളവ് ലഭിക്കുന്ന 2 ലിറ്റര്‍ കോക്കിന്‍റെ ഒരു ബോട്ടില്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുമ്പോള്‍ എങ്ങനെ 40%ന്‍റെ വലിയ മാര്‍ജിന്‍ ലഭിക്കുന്നു എന്ന് അദ്ദേഹം വിശദമാക്കുന്നു. 65 രൂപ വിലയുള്ള ഈ കോള ബോട്ടില്‍ 39 രൂപയ്ക്കാണ് ലഭ്യമാകുന്നത്. കമ്പനിയുടെ വിതരണക്കാരില്‍ നിന്ന് ഈ ഉത്പന്നം വാങ്ങുന്നവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികം മാര്‍ജിന്‍ ഇളവാണ് ഗണേഷിന് ഇതുവഴി ലഭിക്കുന്നത്.

വിപണിയിലുണ്ടാകുന്ന ഈ അന്തരം വ്യാപാരികള്‍ തിരിച്ചറിയുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുതുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുന്ന വിധത്തിലാണ് വിപണിയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഇളവുകള്‍ നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ വ്യാപാരികള്‍ക്ക് വാങ്ങിക്കൂട്ടാന്‍ കഴിയുന്ന ഉത്പന്നങ്ങളുടെ എണ്ണത്തില്‍ അവര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈയൊരു രീതി പിന്തുടര്‍ന്ന് ചെറുകിട കച്ചവടക്കാര്‍ എഫ് ഡി ഐയെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്.

സംഗ്രഹം: ചെറുകിട കിരാന ഷോപ്പുടമകള്‍ അടുത്തിടെ റിലയന്‍സ് മാര്‍ട്ടിലേക്കും മറ്റ് ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്കും തള്ളിക്കയറുന്നത് അവര്‍ നല്‍കുന്ന ഓഫറുകളില്‍ നിന്നും ഇളവുകളില്‍ നിന്നും തങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലാഭമുണ്ടാക്കുക എന്ന ലക്‍ഷ്യത്തോടെയാണ്. ഇത് വ്യാപാരികള്‍ക്കും മികച്ച മാര്‍ജിന്‍ ലഭിക്കാന്‍ സഹായകരമാകുന്നു.