ഗോകുലം ലവ് ടീയുടെ പരസ്യത്തില്‍ കെ എസ് ചിത്ര

Webdunia
വ്യാഴം, 3 ജനുവരി 2013 (17:53 IST)
PRO
മലയാളത്തിന്റെ പ്രിയ ഗായിക കെ എസ് ചിത്രയെ ഉള്‍പ്പെടുത്തി ഗോകുലം ലവ് ടീ പുതിയ പരസ്യ ചിത്രമൊരുക്കുന്നു.

ഇക്കോ ഫ്രണ്ട്‌ലി കമ്പോസിറ്റ് കാനുകളില്‍ ഇറക്കുന്ന ചായപ്പൊടിയാണ് ഗോകുലം ലവ് ടീ എന്നതിനാല്‍ ചിത്രയുടെ സാന്നിധ്യം ഉത്‌പന്നത്തിന്റെ വിപണനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി വേലായുധര്‍ പറഞ്ഞു.

ചലച്ചിത്ര സംവിധായകര്‍ പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ഗോകുലം ടീയുടെ പരസ്യ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ ശ്രീഗോകുലം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ ഗോകുലം ഗോപാലന്‍ നിര്‍വഹിച്ചു.