ഗൂഗിള്‍ കരുത്തനാണ്, വരുമാനത്തിലും!

Webdunia
വെള്ളി, 19 ഏപ്രില്‍ 2013 (19:10 IST)
PRO
PRO
വിവരത്തിലാണ് മുമ്പനെന്നു കരുതുന്നെങ്കില്‍ തെറ്റി, വരുമാനത്തിലും കരുത്തനാണ് നമ്മുടെ ഗൂഗിള്‍. വരുമാനത്തില്‍ 23 ശതമാനം വര്‍ദ്ധനവുമായാണ് ഗൂഗിളിന്റെ പ്രയാണം. 2013 ആദ്യപാദത്തിലാണ് വരുമാന വര്‍ദ്ധനവ്. ഇതിനൊപ്പം ഗൂഗിള്‍ ഷെയറുകളും സര്‍വകാല റിക്കോര്‍ഡിലാണ്. മാര്‍ച്ച് മാസത്തില്‍ 844 ഡോളറാണ് ഒരു ഷെയറിന്‍റെ വില. അതായത് ഏതാണ്ട് 45,000 രൂപ.

ഗൂഗിളിന്‍റെ നയംമാറ്റവും വരുമാന വര്‍ദ്ധനവില്‍ സഹായിച്ചിട്ടുണ്ട്. ഡെസ്ക്ടോപ് അധികരിച്ച സെര്‍ച്ച് എന്‍ഞ്ചിന്‍ വിപണിയില്‍നിന്നും സ്മാര്‍ട് ഫോണ്‍, വെബ് സര്‍വീസ്, വീഡിയോ ഫ്ലാറ്റ്ഫോമുകളിലേക്കും വികസിപ്പിക്കാനായതാണ് വന്‍കുതിപ്പിന് ഗൂഗിളിനെ സഹായകമായത്.

കാര്‍ ഡ്രൈവിങ്ങിന് സഹായിക്കുന്ന ആണ്‍ഡ്രോയിഡ് മൊബൈല്‍ സോഫ്റ്റ് വെയറും ഗൂഗിള്‍ ഗ്ലാസിലും വലിയ പ്രതീക്ഷയാണ് ഗൂഗിളിനുള്ളത്. ഇത് വരുമാനത്തില്‍ കാര്യമായി സ്വാധീനിമുണ്ടാക്കുമെന്നും ഗൂഗിള്‍ കരുതുന്നു.