സാംസംങ് ഗാലക്സി എസ് 4 ആണ് ഇപ്പോള്‍ വിപണിയിലെ താരം. എന്നാല്‍ വിലയല്‍പ്പം കൂടുതലായതിനാല്‍ പോക്കറ്റിലൊതുങ്ങുമെന്ന് തോന്നാത്തവര്‍ക്കായി മിനിയെന്ന എസ് 4ന്റെ കുട്ടിപ്പതിപ്പും സാംസംങ് പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ ഈ ഫോണ്‍ വില്‍ക്കുന്ന വിലയെത്രയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ഇതിന്റെ സ്പെസിഫിക്കേഷനൊക്കെ സാംമൊബൈലുള്‍പ്പടെയുള്ള വെബ്സൈറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഗാലക്‌സി എസ് 4 അഞ്ചിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഹാന്‍ഡ്‌സെറ്റാണെങ്കില്‍, 'എസ് 4 മിനി'യുടെ സ്‌ക്രീന്‍ വലിപ്പം 4.3 ഇഞ്ചാണ്.
ആന്‍ഡ്രോയ്ഡ് 4.2.2 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി എസ് 4 മിനിക്ക് 1.7 GHz ഡ്യുവല്‍-കോര്‍ പ്രൊസസറും 1.5 ജിബി റാമും ആണ്. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജില്‍ 5 ജിബി യൂസര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. 4.3ഇഞ്ച് qHD സൂപ്പര്‍ അമൊലെഡ് ഡിസ്‌പ്ലെയാണ് എസ് 4 മിനിക്കുള്ളത്. 'സൗണ്ട് ആന്‍ഡ് ഷോട്ട്' ( Sound and Shot ) പോലുള്ള അധിക ഫീച്ചറുകളും എസ് 4 മിനിയിലുണ്ട്.
4 ജി എല്‍ടിഇ, 3ജി എച്ച്എസ്പിഎ+, 3ജി ഡ്യുവല്‍ സിം മുതലായവയെ പിന്തുണയ്ക്കുന്നതാകും ഗാലക്‌സി എസ് 4 മിനിയെന്ന് സാംസങ് അറിയിക്കുന്നു. വെള്ളയും കറുപ്പും നിറത്തിലാവും ഫോണ്‍ വിപണിയിലെത്തുക.