ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു

Webdunia
ചൊവ്വ, 26 നവം‌ബര്‍ 2013 (10:03 IST)
PRO
ഇറാന്‍ ആണവപ്രശ്‌നത്തിന് പരിഹാരമായതോടെ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഇടിഞ്ഞു. ന്യൂയോര്‍ക്കില്‍ ലൈറ്റ് ക്രൂഡിന്റെ വില ബാരലിന് 1.51 ഡോളര്‍ താഴ്ന്ന് 93.33 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന്റെ ജനവരി കരാര്‍ 2.5 ശതമാനം ഇടിഞ്ഞ് 108.66 ഡോളറായി.

ഇന്ത്യയില്‍ ഉള്‍പ്പെടെ ഓഹരി വിപണികള്‍ മുന്നേറുകയും ചെയ്തിട്ടുണ്ട്. എണ്ണ സമ്പന്ന രാജ്യമായ ഇറാന്‍ ആണവപദ്ധതികള്‍ തത്ക്കാലം നിര്‍ത്തിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് വില കുറഞ്ഞത്.

ക്രൂഡോയില്‍ വില കുറയുന്നതു ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസം പകരും.