ആഗോള ക്രൂഡോയില്‍ വിപണിയില്‍ വില താണു. സിംഗപൂര്‍ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 102 ഡോളറായി കുറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇത് 111 ഡോളറിനു മുകളിലെത്തിയിരുന്നു.
വന്‍ വില വര്‍ദ്ധന കാരണം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആവശ്യം കുറഞ്ഞതാണ് പ്രധാനമായും വില കുറയാന്‍ കാരണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളില്‍ ആഗോള വ്യാപകമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം 3.2 ശതമാനം കണ്ട് കുറഞ്ഞതായി യു.എസ്. എജര്‍ജി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് പറയുന്നു.
ഇതിനൊപ്പം പ്രതീക്ഷിച്ചതിലും കൂടുതലായി ക്രൂഡോയില്‍ ലഭ്യത ഉയര്‍ന്നതും വില കുറയാന്‍ കാരണമായി. ആവശ്യം കുറഞ്ഞതിനൊപ്പം ലഭ്യത വര്‍ദ്ധിച്ചു എന്നതാണ് വിലക്കുറവുണ്ടാകാന്‍ കാരണം.
ക്രൂഡോയിലിനൊപ്പം ഹീറ്റിംഗ് ഓയില്‍, ഗ്യാസോലിന്‍ എന്നിവയുടെ വിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. അതേ സമയം ലണ്ടന്‍ വിപണിയില്‍ ക്രൂഡോയില്‍ വില 58 സെന്‍റ് കുറഞ്ഞ് 100.14 ഡോളറായി താണിട്ടുണ്ട്.