കൊമേഴ്സ്യല്‍ വാഹനങ്ങളില്‍ ഇനി ആര്‍എഫ്ഐ സംവിധാനം

Webdunia
ഞായര്‍, 18 ഓഗസ്റ്റ് 2013 (17:10 IST)
PRO
വരുന്ന ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ കൊമേഴ്സ്യല്‍ വാഹനങ്ങളില്‍ അര്‍എഫ്ഐ അഥവാ റേഡിയോ ഫ്രീക്വന്‍സ് ഐഡന്‍റിഫിക്കേഷന്‍ സംവിധാനം നടപ്പാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.

കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ നടന്ന അദാലത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ്‌ അദ്ദേഹം ഇത് പറഞ്ഞത്. ഈ സംവിധാനം നടപ്പാക്കുന്നതിലൂടെ ചെക്ക് പോസ്റ്റുകളിലും മറ്റും സ്ഥാപിക്കുന്ന റീഡറുകളിലൂടെ വാഹനം മുഴുവനുമായി പരിശോധിക്കാതെ തന്നെ വാഹനത്തിന്‍റെ വേഗത, വാഹനത്തിന്‍റെ മറ്റ് പ്രാഥമിക വിവരങ്ങള്‍ എന്നിവ ലഭിക്കും.

ഇതോടെ ചെക്ക് പോസ്റ്റുകളില്‍ മണിക്കൂറുകള്‍ നീണ്ട കാലതാമസം വരുത്തുന്ന വാഹന വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനം ഉപേക്ഷിക്കാനാവും എന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.