കൊച്ചി മെട്രോ: രണ്ട് ടെന്‍ഡറുകള്‍ ക്ഷണിച്ചു

Webdunia
വെള്ളി, 11 ജനുവരി 2013 (13:30 IST)
PRO
കൊച്ചി മെട്രോ ഡിഎംആര്‍സി രണ്ട് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആലുവ- കളമശേരി, കളമശേരി- കലൂര്‍ പാതകളുടെ നിര്‍മാണത്തിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഡല്‍ഹി ഡിഎംആര്‍സി ആസ്ഥാനത്ത് ടെന്‍ഡര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഡിഎംആര്‍സി വെബ്സൈറ്റിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് കൊച്ചി മെടോയുടെ നിര്‍മാണച്ചുമതലയുടെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടായത്. ഇ ശ്രീധരനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചിരുന്നു.