കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പൈലിംഗോടെയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഈ ദൃശ്യങ്ങള്‍ ഉത്ഘാടനവേദിയില്‍ തത്സമയം കാണാന്‍ കഴിയും.
ഡിഎംആര്‍സിയും കെഎംആര്‍എല്ലും ചേര്‍ന്ന് ലോകോത്തര നിലവാരത്തിലാണ് മെട്രോ പദ്ധതി ഒരുക്കുന്നത്. ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള പാതയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക.
ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കേന്ദ്ര നഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണ, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് , മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെഎം മാണി, പി കെ കുഞ്ഞാലിക്കുട്ടി, രാഷ്ട്രീയ-സാമൂഹ്യ-സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങിനെത്തും.