കേരളത്തിലെ ഹെല്‍ത്ത് ടൂറിസത്തെ പരിപോഷിപ്പിക്കാന്‍ 'കേരള ഹെല്‍ത്ത് ടൂറിസം 2013' സമ്മേളനം ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സിഐഐ) സംസ്ഥാന സര്‍ക്കാരും സംയുക്‌തമായിട്ടാണ് സമ്മേളനം നടത്തുന്നത്.
കേരളത്തിലെ അത്യാധുനിക ചികില്‍സാ സൗകര്യങ്ങളെയും ആനുകൂല്യങ്ങളെയും പരിചയപ്പെടുത്തുക നമ്മുടെ പരമ്പരാഗത ചികില്‍സയെ പരിചയപ്പെടുത്തുക തുടങ്ങി ഈ മേഖലയിലേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുകയും അതുവഴി ടൂറിസത്തിന് സാധ്യത ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളനത്തില്‍ വിദേശത്ത് നിന്നടക്കമുള്ള അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. നാലായിരത്തോളം സന്ദര്‍ശകരെയാണ് സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നത്. ‘നാലാമത് കേരള ഹെല്‍ത്ത് ടൂറിസം 2013’ നവംബര്‍ രണ്ടിന് അവസാനിക്കും.