കേരള ടൂറിസം ഇ-ന്യൂസ്‌ലെറ്ററിന് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ ഗോള്‍ഡ് അവാര്‍ഡ്

Webdunia
ഞായര്‍, 28 ജൂലൈ 2013 (17:03 IST)
PRO
ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ ശ്രമമായ കേരള ടൂറിസത്തിന്റെ ഇ-ന്യൂസ്‌ലെറ്ററിന് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) ഈ വര്‍ഷത്തെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചു.

രാണ്ടാം തവണയാണ് കേരള ടൂറിസത്തിന്റെ ഇ-ന്യൂസ്‌ലെറ്ററിന് ഈ പുരസ്‌ക്കാരം ലഭിക്കുന്നത്. 2005ലും ഇതേ പുരസ്‌ക്കാരം കേരളത്തിന് ലഭിച്ചിരുന്നു.