കേന്ദ്രം പുതിയ ദാരിദ്ര്യരേഖ വരയ്ക്കുന്നു!

Webdunia
ശനി, 26 ജനുവരി 2013 (16:54 IST)
PRO
PRO
കേന്ദ്രസര്‍ക്കാര്‍ പുതിയ ദാരിദ്ര്യരേഖ വരയ്ക്കുന്നു. കാര്‍, എസി, ഇന്റര്‍നെറ്റുള്ള കംപ്യൂട്ടര്‍ / ലാപ്ടോപ്പ്‌ തുടങ്ങിയവയുള്ള കുടുംബങ്ങള്‍ ദരിദ്രരല്ലെന്ന്‌ ആസൂത്രണ കമ്മിഷന്‍ നിയമിച്ച വിദഗ്ധ സമിതി. ഫ്രിഡ്ജ്‌, ഇരുചക്ര മോട്ടോര്‍ വാഹനം, ലാന്‍ഡ്‌ ലൈന്‍ ടെലിഫോണ്‍, വാഷിംഗ് മെഷീന്‍ എന്നിവയില്‍ മൂന്നെണ്ണമെങ്കിലുമുള്ള കുടുംബങ്ങളെ പാവപ്പെട്ടവരുടെ പട്ടികയില്‍നിന്ന്‌ മാറ്റണം‌.

പ്ലാസ്റ്റിക്‌ പോലുള്ള ഷീറ്റുകള്‍കൊണ്ടു നിര്‍മിച്ച വീടുകളിലോ പുല്ലുമേഞ്ഞതോ, മുള, ചെളി, ചുടാത്ത ഇഷ്ടിക തുടങ്ങിയവകൊണ്ടു ഭിത്തി കെട്ടിയതോ ഒക്കെയായ ഒറ്റമുറി വീടുകളില്‍ കഴിയുന്ന കുടുംബങ്ങളെ ദരിദ്രരായി കണക്കാക്കും.

ഒരു വരുമാനവുമില്ലാത്ത കുടുംബങ്ങളെയും ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. നേരത്തെ പറഞ്ഞതരം ജീവിത സൗകര്യങ്ങള്‍ സ്വന്തമാക്കുന്നവരെ സ്വാഭാവികമായി പട്ടികയില്‍നിന്നു പുറത്താക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു