കെ വി കാമത്ത്‌ ഇന്‍ഫോസിസ്‌ ചെയര്‍മാന്‍

Webdunia
ശനി, 30 ഏപ്രില്‍ 2011 (18:35 IST)
രാജ്യത്തെ പ്രമുഖ ഐ ടി സ്ഥാപനമായ ഇന്‍ഫോസിസ്‌ ടെക്‌നോളജീസിന്റെ പുതിയ ചെയര്‍മാനായി കെ വി കാമത്തിനെ തെരഞ്ഞെടുത്തു. ഇന്‍‌ഫോസിസ് സ്‌ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഓഗസ്‌റ്റ് 20ന്‌ വിരമിക്കുന്ന സാഹചര്യത്തിലാണ് കാമത്തിനെ പുതിയ മേധാവിയായി തെരഞ്ഞെടുത്തത്.

ഐസിഐസിഐ ബാങ്കിന്റെനോണ്‍ എക്‌സിക്യുട്ടീവ്‌ ചെയര്‍മാനാണ്‌ കാമത്ത്‌ . മലയാളിയായ ക്രിസ്‌ ഗോപാലകൃഷ്‌ണന്‍ എക്‌സിക്യുട്ടിവ്‌ കോ ചെയര്‍മാനാകും. ഇന്‍ഫോസിസ്‌ സിഇഒ ആയിരുന്നു ഗോപാലകൃഷ്‌ണന്‍.

എസ്‌ ഡി ഷിബുലാല്‍ സിഇഒയും മാനേജിംഗ്‌ ഡയറക്‌ടറുമാകും.