കൂടംകുളം ആണവ വൈദ്യുതി ഉടന്‍ കേരളത്തിന് ലഭ്യമാകും

Webdunia
വ്യാഴം, 20 ഫെബ്രുവരി 2014 (13:20 IST)
PRO
കൂടംകുളം ആണവ നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഏപ്രില്‍ മാസത്തോടെ കേരളത്തിന് ലഭ്യമാകുമെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ അറിയിച്ചതായി റിപ്പോര്‍ട്ട്.

വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം തുടങ്ങുന്നതോടെയാണ് കേരളം, പുതുച്ചേരി, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് കൂടംകുളം ആണവനിലയം ഉത്പാദിപ്പിക്കുന്ന വൈദ്യുതി ലഭ്യമായി തുടങ്ങുന്നത്.

നിലവില്‍ യൂണിറ്റിന് ഒരു രൂപ നിരക്കിലാണ് തമിഴ്‌നാടിന് വൈദ്യുതി നല്‍കുന്നത്. 1000 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യ യൂണിറ്റില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുക. ഇതില്‍ 562.5 മെഗാവാട്ട് വൈദ്യുതി തമിഴ്‌നാടിന് ലഭിക്കും.

കേരളത്തിന് 133 മെഗാവാട്ടും കര്‍ണ്ണാടകത്തിന് 221 മെഗാവാട്ടും പുതുച്ചേരിക്ക് 33.5 മൈഗാവാട്ട് വൈദ്യുതിയും ഇവിടെ നിന്ന് ലഭിക്കുക.