കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സമര്‍പ്പിച്ച പുതിയ ഷെഡ്യൂള്‍ ഉടന്‍ അംഗീകരിക്കുമെന്ന് ഡിജിസിഎ ഇ കെ ഭരത് ഭൂഷണ്‍പറഞ്ഞു. കടുത്തസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിംഗ്‌ഫിഷര്‍ മുന്നറിയിപ്പില്ലാതെ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഡിജിസിഎ ആവശ്യപ്പെട്ടതനുസരിച്ച് കിംഗ്ഫിഷര്‍ പുതിയ വിമാന സമയക്രമം സമര്‍പ്പിച്ചിരുന്നു.
പുതിയ ഷെഡ്യൂള്‍ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിച്ചുവരികയാണ്. പ്രൈവറ്റ് എയര്‍പോര്‍ട്ട് ഓപ്പറേറ്റേഴ്സും ഇക്കാര്യം ഇത് പരിശോധിക്കുകയാണ്. ഇതിന് അന്തിമരൂപം നല്‍കിയാല്‍ ഉടന്‍ അംഗീകാരം നല്‍കും- ഭരത് ഭൂഷണ്‍ പറഞ്ഞു.
ഇരുപത്തിയെട്ട് വിമാനങ്ങള്‍ ഉപയോഗിച്ച് ദിവസം 170 സര്‍വീസ് നടത്തും വിധമാണു സമയക്രമം പുനഃക്രമീകരിച്ചിരിക്കുന്നത്.