കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കിംഗ്‌ഫിഷര്‍ കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു. കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകളടക്കമുള്ള എല്ലാപ്രവര്‍ത്തനങ്ങളും നാളെ മുതല്‍ നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചിയില്‍ നിന്ന് കിംഗ്‌ഫിഷര്‍ നാല് സര്‍വീസുകളാണ് നടത്തുന്നത്. കൊച്ചിയില്‍ നിന്ന് മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, അഗത്തി എന്നിവടങ്ങളിലേക്കാണ് കിംഗ്ഫിഷര്‍ സര്‍വീസ് നടത്തുന്നത്.
എന്നാല്‍ കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നത് സംബന്ധിച്ച് കിംഗ്‌ഫിഷര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.