കിംഗ്ഫിഷര്‍ 30 സര്‍വീസുകള്‍ കൂടി റദ്ദാക്കി

Webdunia
ഞായര്‍, 18 മാര്‍ച്ച് 2012 (12:52 IST)
PRO
PRO
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ്‌ഫിഷര്‍ എയര്‍‌ലൈന്‍സ് 30 വിമാന സര്‍വീസുകള്‍ കൂടി റദ്ദാക്കി. യാത്രക്കാര്‍ കുറഞ്ഞതും കിംഗ്‌ഫിഷര്‍ പൈലറ്റുമാര്‍ നടത്തുന്ന സമരവുമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണം.

മുംബൈയിലേയ്ക്ക് വരേണ്ട 17 വിമാനങ്ങളും അവിടെ ഇന്ന് പുറപ്പെടേണ്ട 13 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ശമ്പളം ലഭിക്കാത്തതിനാല്‍ പൈലറ്റുമാര്‍ നിസ്സഹകരണ സമരം തുടരുകയാണ്.

സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ കമ്പനി ഉടനെ പുനരാരംഭിക്കുകയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 2010-11 വര്‍ഷത്തില്‍ കമ്പനിക്ക് 1,027 കോടി രൂപയുടെ നഷ്ടമുണ്ടായി. 7.057.08 കോടി രൂപയുടെ കടബാധ്യതയാണ് കിംഗ്‌ഫിഷറിനുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നഷ്ടം 444 കോടി രൂപയാണ്.