കിംഗ്ഫിഷര്‍ പൈലറ്റുമാര്‍ സമരം പിന്‍‌വലിച്ചു

Webdunia
ചൊവ്വ, 3 ഏപ്രില്‍ 2012 (16:05 IST)
PRO
PRO
കിംഗ്ഫിഷര്‍ പൈലറ്റുമാര്‍ നടത്താനിരുന്ന സമരം പിന്‍‌വലിച്ചു. ശമ്പളം നല്‍കാമെന്ന് വിജയ് മല്യ നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് ജീവനക്കാര്‍ അറിയിച്ചു.

ഏപ്രില്‍ 11ഓടെ ശമ്പളക്കുടിശ്ശിക തീര്‍ക്കാമെന്ന് മല്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് എട്ടു മണിക്കകം ശമ്പളം കിട്ടിയില്ലെങ്കില്‍ സമരം നടത്തുമെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം രാത്രി മല്യയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ്, സമരത്തില്‍ നിന്ന് പിന്‍‌മാറാന്‍ ജീവനക്കാര്‍ തയ്യാറായത്.

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് പൈലറ്റുമാരും മറ്റു ജീവനക്കാരും ജോലിക്ക് ഹാജരായിരുന്നില്ല. തുടര്‍ന്ന് നിരവധി കിംഗ്ഫിഷര്‍ സര്‍വീസുകള്‍ ഇതിനകം റദ്ദാക്കിയിരുന്നു.