കാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

Webdunia
തിങ്കള്‍, 9 ഫെബ്രുവരി 2009 (12:33 IST)
ആഗോള മാന്ദ്യത്തിന്‍റെ പ്രതിഫലനമെന്നോണം ആഭ്യന്തര കാര്‍ വില്‍പ്പന വീണ്ടും ഇടിഞ്ഞു.
മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച് 3.2 ശതമാനത്തിന്‍റെ ഇടിവാണ് ജനുവരി മാസത്തിലുണ്ടായത്. 2008 ജനുവരിയില്‍ 113,894 കാറുക്കള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചുവെങ്കില്‍ 2009 ജനുവരിയില്‍ അത് 110,212 യൂണിറ്റായി കുറഞ്ഞുവെന്ന് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് .ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു.

സമാനമായി ബൈക്ക് വില്‍പ്പനയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിലെ ബൈക്ക് വില്‍പ്പന 5.8 ശതമാനം ഇടിഞ്ഞ് 452,822 യൂണിറ്റായി. തൊട്ടു മുന്‍‌പത്തെ വര്‍ഷം ഇതേക്കാലയളവില്‍ ഇത് 480,727 യൂണിറ്റായിരുന്നു.

ഇരുചക്ര വാഹനങ്ങളുടെ മൊത്തം വില്‍‌പ്പനയിലും 3.9 ശതമാനത്തിന്‍റെ ഇടിവുണ്ടായിട്ടുണ്ട്. 2008 ജനുവരിയില്‍ ആകെ 605,670 ഇരു ചക്ര വാഹനങ്ങള്‍ വില്‍പ്പന നടത്തിയ സ്ഥാനത്ത് 2009ല്‍ 581,742 ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയത്.

വാണിജ്യ വഹനങ്ങളുടെ വില്‍പ്പനയില്‍ 50.96 ശതമാനം ഇടിഞ്ഞ് 23,157 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ ഇത് 47225 യൂണിറ്റായിരുന്നു.