കാന്‍സറിനെതിരെ പൊരുതാന്‍ കണ്ണന്‍ ദേവന്‍

ചൊവ്വ, 30 ഓഗസ്റ്റ് 2011 (17:53 IST)
കേരളത്തിലെ പരമ്പരാഗത തേയില ബ്രാന്‍ഡായ കണ്ണന്‍ ദേവന്‍ കാന്‍സര്‍ രോഗികള്‍ക്ക് സഹായവുമായി എത്തുന്നു. കണ്ണന്‍ ദേവന്‍ തേയിലയുടെ ഓരോ 250 ഗ്രാം പായ്ക്ക് വില്‍ക്കുമ്പോഴും ഒരു രൂപ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി നല്‍കുന്ന പദ്ധതിയാണ് തുടങ്ങിയിരിക്കുന്നത്.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ കേന്ദ്രവുമായി ചേര്‍ന്നാണ് കണ്ണന്‍ ദേവന്‍ തേയില കാന്‍സറിനെതിരെയുള്ള പദ്ധതികളില്‍ പങ്കാളിയാകുന്നത്.

കാന്‍സറിനെതിരെയുള്ള പദ്ധതികളില്‍ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ ഗ്ലോബല്‍ ബിവറേജസ് മാര്‍ക്കറ്റിംഗ് തലവന്‍ വിക്രം ഗോവര്‍ പറഞ്ഞു. ഓണക്കാലത്ത് സമൂഹനന്‍‌മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതിനുള്ള കണ്ണന്‍ ദേവന്റെ ഉദ്യമങ്ങളില്‍ ഒന്നാണ് ഇതെന്നും വിക്രം ഗോവര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക