കണ്ണൂര്‍ വിമാനത്താവളം: തുടക്കത്തിലേ കല്ലുകടി

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2012 (14:41 IST)
PRO
PRO
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള പദ്ധതി തുടക്കത്തിലെ അഴിമതി ആരോപണ വിവാദത്തില്‍. പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി കരാറില്‍ ക്രമക്കേട് നടന്നെന്നാണ് പുതിയ ആരോപണം. മൂന്ന്‌ സംസ്ഥാനങ്ങളില്‍ അയോഗ്യത കല്‍പ്പിച്ച കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നും ആരോപണമുണ്ട്.

നാല് കമ്പനികളാണ് കണ്‍സല്‍ട്ടന്‍സി കരാറിനായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കരാറില്‍ കുറഞ്ഞ തുക ക്വോട്ട്‌ ചെയ്‌ത കമ്പനികളെ ഒഴിവാക്കിയാണ് സ്റ്റൂപ് കണ്‍സല്‍ട്ടന്‍സിക്ക് കരാര്‍ നല്‍കിയത്. ഇത് ചോദ്യം ചെയ്‌ത് മറ്റു കമ്പനികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്നു തന്നെ സ്റ്റൂപ്‌ കമ്പനിയുമായി കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ കരാറില്‍ ഒപ്പുവച്ചതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

ഏതെങ്കിലും കമ്പനിയെ പദ്ധതിയുടെ ഒരു വര്‍ഷം മുന്‍പ്‌ അയോഗ്യരാക്കിയാല്‍ കരാറില്‍ ഉള്‍പ്പെടുത്തരുതെന്ന്‌ നിയമത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഈ കമ്പനിക്ക് വേണ്ടി കുറഞ്ഞ തുക ക്വോട്ട്‌ ചെയ്‌ത രണ്ടു കമ്പനികളെ ഒഴിവാക്കി. സ്റ്റൂപ്‌ കണ്‍സല്‍ട്ടന്‍സി എന്ന കമ്പനിയെ സഹായിക്കാനാണ്‌ ക്രമക്കേട്‌ നടത്തിയത്.