ഒന്നേകാ‍ല്‍ കോടിയുടെ ഷര്‍ട്ടിട്ട് തെരഞ്ഞെടുപ്പ് നേരിടാന്‍ നേതാവ്

Webdunia
ചൊവ്വ, 29 ജനുവരി 2013 (17:09 IST)
PRO
ശരദ് പവാറിന്‍റെ നാഷണലിസ്റ്റ് കോണ്‍ഗ്രസിന്‍റെ പൂനെയിലെ നേതാവ് ദത്ത ഫുഗെയുടെ ഷര്‍ട്ടിന്‍റെ വില വെറും 1.25 കോടി രൂപ മാത്രം. 3.5 കിലോ സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഷര്‍ട്ടാണ് അടുത്ത ഇലക്ഷനുള്ള പാര്‍ട്ടി ടിക്കറ്റ് കിട്ടാനുള്ള ഗ്ലാമറിനായി ഇയാള്‍ ധരിക്കുന്നത്.

സ്വര്‍ണ ബെല്‍റ്റ്, സ്വര്‍ണമാല, ബ്രെസ് ലെറ്റ് എന്നിവയടക്കം ഏഴു കോടി രൂപയുടെ വസ്ത്രങ്ങളാണു ഫുഗെ ധരിക്കുന്നത്. മറാത്ത ചാനലുകളുടെയും ചാനല്‍ കാണുന്ന സ്വര്‍ണപ്രേമികളുടെയും ഇഷ്ടതാരമായി മാറിയിരിക്കുകയാണ് ഫുഗെ. സ്വര്‍ണം കൊണ്ട് സ്വയം തിളങ്ങി വ്യത്യസ്തമായി വോട്ട് നേടാന്‍ ശ്രമിക്കുകയാണ് ഫുഗെ.