ഐസിഐസിഐ ലൈഫ് എംഡി വൈദ്യനാഥനന്‍ രാജിവച്ചു

Webdunia
ശനി, 31 ജൂലൈ 2010 (14:43 IST)
ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ മാനാജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി വൈദ്യനാഥന്‍ രാജിവച്ചു. ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ഫ്യൂച്വര്‍ ക്യാപിറ്റല്‍ ഹോള്‍ഡിംഗ്സില്‍ ചേരുന്നതിനായാണ് വൈദ്യനാഥന്‍ രാജിവച്ചത്.

ഐ സി ഐ സി ഐ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളില്‍ നിന്ന് അടുത്തിടെ രാജിവച്ച നാലാമത്തെ ഉയര്‍ന്ന ഉദ്യേഗസ്ഥനാണ് വൈദ്യനാഥന്‍. ഐ സി ഐ സി ഐ ബാങ്കിന്റെ മേധാവി ചന്ദ കൊച്ചാര്‍ കഴിഞ്ഞ വര്‍ഷം കമ്പനി വിട്ടുപോയിരുന്നു.

വൈദ്യനാഥന്‍ രണ്ടായിരത്തിലാണ് ഐ സി ഐ സി ഐയിലെത്തുന്നത്. 2006ല്‍ ഐ സി ഐ സി ഐ ബാങ്കിന്റെ റീട്ടെയില്‍ ബാങ്കിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടറായി. 2009 ജൂലായിലാണ് സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐ സി ഐ സി ഐ പ്രുഡന്‍ഷ്യലിന്റെ എം ഡിയായി സ്ഥാനമേല്‍ക്കുന്നത്. വൈദ്യനാഥന്റെ ഒഴിവില്‍ ഐ സി ഐ സി ഐ ബാങ്കിന്റെ ഡെപ്യൂട്ടി എം ഡിയായ സന്ദീപ് ബക്ഷി സ്ഥാനമേല്‍ക്കും.