ഫ്ലിപ്കാർട്ടിന്പിന്നാലെ തകര്‍പ്പന്‍ ഓഫറുകളുമായി ആമസോണും രംഗത്ത്. ഐഫോണുകള്‍ക്ക് തന്നെയാണ് ആമസോണും ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ 7ന് വൻ വിലക്കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
15,000 രൂപ വരെയാണ്ഐഫോൺ 7ന്ആമസോൺ കിഴവ് നൽകുന്നത്. അതായത് 60,000 രൂപയ്ക്കടുത്ത് വിലയുള്ള ഐഫോൺ 7, 15,251 രൂപ കിഴിവോടെ 44,749 രൂപക്കാണ് ലഭ്യമാകുക. കഴിഞ്ഞ ദിവസം 17,000 രൂപ വരെ ഓഫർ വിലയിലാണ് ആമസോണിൽ ഐഫോൺ വിൽപ്പനക്ക് വെച്ചത്.
4.7 ഇഞ്ച് റെറ്റിന എച്ച് ഡി ഡിസ്പ്ലേ, ഒപ്റ്റിൽ സെറ്റ്ബിലൈസേഷനോടെ ഉള്ള 12 മെഗാപിക്സൽ കാമറ. 4k വീഡിയോ റെക്കോർഡിങ്, 1334x750 റെസലൂഷൻ, 1960 എം.എ.എച്ച് ബാറ്ററി, 32 ജി.ബി മെമ്മറി എന്നിവയാണ് ഐഫോൺ 7ന്റെ പ്രത്യേകതകൾ.