ഇടത് ബുദ്ധിജീവികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി എന്‍ ജയദേവന്‍ എംപി. തനിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകളിടുന്നവര്‍ ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ചവരെപ്പോലെയാണ്. ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവരെല്ലാവരും പൊട്ടന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ആളുകള്‍ കമ്മ്യൂണിസത്തെ തകര്‍ക്കാനായി കമ്മ്യൂണിസ്റ്റാവുകയാണ്. അവരുടെ ശ്രമം ഇടതുപക്ഷത്തെ സഹായിക്കാനല്ലെന്നും തൃശൂരില്‍ നടന്ന ശ്രീനാരായണ ക്ലബ്ബിന്റെ ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗീതാ ഗോപി എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹത്തെ പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നതുപോലെ ഇക്കാലത്ത് സാധിക്കില്ലെന്ന് പറഞ്ഞ് സി.എന്‍ ജയദേവന്‍ ന്യായീകരിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.