എസ്.ബി.ഐക്ക് ഇക്വിറ്റി ഓഹരിക്ക് അനുമതി

Webdunia
വെള്ളി, 30 നവം‌ബര്‍ 2007 (13:37 IST)
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ മുന്നിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇക്വിറ്റി ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 10,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളാണ് എസ്.ബി.ഐ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി വെളിപ്പെടുത്തിയതാണിത്.

ഇക്വിറ്റി ഓഹരി വില്‍പ്പനയിലൂടെ ബാങ്കിനു ലഭിക്കുന്ന വന്‍ തുക ബാങ്കിന്‍റെ വിവിധ ഇടപാടുകള്‍ക്കും വായ്പകള്‍ക്കും വേണ്ടിയാവും ഉപയോഗിക്കുക. പ്രിഫറന്‍സ് ഓഹരികളായാണ് ഈ ഇക്വിറ്റി ഓഹരികള്‍ വിറ്റഴിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഇക്വിറ്റി ഓഹരികളില്‍ കേന്ദ്ര സര്‍ക്കാരിന് നിലവില്‍ 59.73 ശതമാനം വിഹിതമാണുള്ളത്.

എസ്.ബി.ഐ ക്ക് ഇക്വിറ്റി ഓഹരി വില്‍പ്പനയ്ക്ക് അനുമതി ലഭിച്ചതോടെ വെള്ളിയാഴ്ച എസ്.ബി.ഐ ഓഹരി വില 2 ശതമാനം കണ്ട് വര്‍ദ്ധിച്ച് 2,322 രൂപയായി ഉയര്‍ന്നു.